കടുത്തുരുത്തി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിജിയുടെ ജന്മജയന്തി ആഘോഷം സംഘടിപ്പിച്ചു.
സെൻട്രൽ ജംഗ്ഷനിൽ വച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ടോമി മാത്യു പ്രാലടിയാണ് അദ്ധ്യക്ഷത വഹിച്ചത്. ഡിസിസി അംഗം എംകെ സാംബജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈസമ്മ കച്ചോലക്കാല, മിനിമോൾ ബാബു, പഞ്ചായത്ത് അംഗങ്ങളായ ദീപ ഇന്ദുചൂഡൻ, പിഡി ബാബു, പികെ ബിജു, മിനു സാവിയൊ, രേഷ്മ ദേശികൻ, രമ്യ മോൾ അജിത്, മാത്യു പായിക്കാടൻ, എൽസമ്മ അഞ്ചുകണ്ടത്തിൽ, ഐ.ഡി. ജോസ് ഇരട്ടാണി, ഇന്ദുചൂഡൻ മൂലക്കാട്ട്, എംഎസ് സുരേഷ് കുമാർ, ജെറി കണിയാംപറമ്പിൽ, ജോയി മണലേൽ, അഡ്വ. എൻസി ജോസ് നൂറോക്കരി, രതീഷ് കുമാർ കെകെ, ഷിനൊ, സാബു മഠത്തിക്കുന്നേൽ, പ്രേംജി കെ സോമരാജ്, വികെ ശ്രീധരൻ എമ്പ്രാൻ, അനീഷ് നെല്ലിപ്പള്ളി പറമ്പിൽ, പിജെ മാത്യു, സെബാസ്റ്റ്യൻ, ജോണി പാലയ്ക്കപ്പറമ്പിൽ, അനിയൻ കട്ടൻ, മത്തായി മറ്റത്തിൽ, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.






