കോട്ടയം: കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിലെ തൊഴിൽരഹിതരായ യുവതീയുവാക്കൾക്കായി ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി, പേപ്പർ ക്യാരിബാഗ് നിർമാണം എന്നീ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
18-നും 49-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി കോഴ്സ് ഡിസംബർ ഏഴിനും പേപ്പർ ക്യാരിബാഗ് നിർമാണ കോഴ്സ് നവംബർ 23-നും ആരംഭിച്ചു.
പരിശീലനങ്ങൾക്കൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. കൂടുതൽ വിവരങ്ങൾക്ക് 0481 2303307, 2303306 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.






