തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്കും ദേവസ്വം അനുബന്ധ സ്ഥാപനങ്ങളിലേക്കും സുരക്ഷാ ചുമതല വഹിക്കുന്നതിന് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
19 ഒഴിവുകളാണ് ഉള്ളത്. താത്കാലിക നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള സർവ്വീസ്മെൻ (കര,നാവിക, വ്യോമസേന, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, അസം റൈഫിള്സ, ജിആർഇഎഫ്) ആണ് അപേക്ഷിക്കാനാകുക.
അപേക്ഷിക്കാനുള്ള പ്രായപരിധി 60 വയസാണ്. അടുത്ത വർഷം ഏപ്രില്‍ വരെയായിരിക്കും നിയമനം. മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്ക് പുനർ നിയമനം നല്‍കും.
ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. ആരോഗ്യദൃഢഗാത്രും നല്ല കാഴ്ച ശക്തിയുള്ളവരുമായിരിക്കണം.
ഒക്ടോബർ 27 ന് രാവിലെ 10 ന് വാക്ക് ഇൻ അഭിമുഖമാണ്. വയസ്സ്, യോഗ്യതകള്‍, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍, ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ നിർബന്ധമായും ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.
ദേവസ്വം ഓഫീസില്‍ രാവിലെ 9 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക 0487-2556335, Extn. 251, 248, 235






