തിരുവനന്തപുരം: സിഎംഡിയില്‍ ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ് തസ്തികയില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15. യോഗ്യത, തസ്തിക ,ശമ്പളം അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ നോക്കാം
ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റ്
ഒരു ഒഴിവാണ് ഉള്ളത്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബുരുദാനന്തര ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അല്ലെങ്കില്‍ എകണോമികസ് /ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 36 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000-40,000 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/Notification-EA-Final.pdf
ട്രാവൻകൂർ ദേവസ്വം ബോർഡിന് കീഴില്‍ ഒഴിവുകള്‍
പ്രൊജക്ട് മാനേജർ തസ്തികയില്‍ ഒഴിവ്. രണ്ട് ഒഴിവുകളാണ് ഉള്ളത്. കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, എൻജിനീയറിങ് അല്ലെങ്കില്‍ തത്തുല്യ വിഷയങ്ങളില്‍ എംസിഎ , എംടെക് അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് അപേക്ഷിക്കാനാണ് യോഗ്യത.
ഐടി മേഖവയില്‍ പ്രൊജക്ട് അല്ലെങ്കില്‍ പ്രോഗ്രാം മാനേജ്മെൻ്റില്‍ 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 50 വയസാണ്. 1,50,000 -1,80,000 ആണ് ശമ്പളം.
ഹിന്ദുക്കള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. രണ്ട് വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/TDB-PMU-Project-Manager-Notification-Final.pdf
ജില്ല നിർമ്മിതി കേന്ദ്രത്തില്‍ ഒഴിവ്
എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്.പ്രോജക്ട് മാനേജർ, സൈറ്റ് സൂപ്പർവൈസർ, അപ്രന്റിസ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത അറിയാം
പ്രോജക്ട് മാനേജർ
സിവില്‍ എൻജിനീയറിങ്ങില്‍ ബി ടെക് ആണ് യോഗ്യത. പി.ഡബ്ല്യു.ഡി, എല്‍.എസ്.ജി.ഡി തുടങ്ങിയ വകുപ്പുകളില്‍ നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ/അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തലത്തിലുള്ള പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സൈറ്റ് സൂപ്പർവൈസർ
സിവില്‍ എൻജിനീയറിങ് ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
അപ്രന്റിസ് ട്രെയിനി
സിവില്‍ എൻജിനീയറിങ്ങില്‍ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 13നകം അപേക്ഷിക്കണം.
ഫോണ്‍: 0484 2424720
അപേക്ഷ ക്ഷണിച്ചു
എറണാകുളം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളില്‍ എസ്.സി. പ്രമോട്ടർമാരുടെ ഒഴിവ്. . ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവർക്കാണ് അപേക്ഷിക്കാനാകുക.
പ്രായപരിധി 18-45 വയസാണ്.ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, റസിഡൻഷ്യല്‍ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കാക്കനാട് സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.
ഫോണ്‍: 0484 2422256.






