തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ട് ലിമിറ്റഡില്‍ (VISL) വിവിധ തസ്തികകളിലായി ജോലി ഒഴിവുകള്‍. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
അഞ്ച് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് മാനേജർ (Projects) – 1
ഫിനാൻസ് ഓഫീസർ – 1
ജൂനിയർ പ്രൊജക്ട് ഓഫീസർ – 1
അക്കൗണ്ട്സ് ക്ലർക്ക് – 1
ഫീല്‍ഡ് എൻജിനീയർ – 1
അസിസ്റ്റന്റ് മാനേജർ (Projects)
സിവില്‍ എൻജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക് ബിരുദവും സിവില്‍ എൻജിനീയറിങ്, ഇൻഡസ്ട്രിയല്‍ എൻജിനീയറിങ് എന്നിവയില്‍ എം.ടെക് അല്ലെങ്കില്‍ ഓപ്പറേഷൻസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് എന്നിവയില്‍ ഫുള്‍ടൈം എം.ബി.എ/പി.ജി.ഡി.എം യോഗ്യതയും വേണം. വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി: 35 വയസ്
ശമ്പളം: 42,500 രൂപ
ഫിനാൻസ് ഓഫീസർ
ബി.കോം ബിരുദവും CA Inter യോഗ്യതയും വേണം. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി: 45 വയസ്
ശമ്പളം: 40,000 രൂപ
ജൂനിയർ പ്രൊജക്ട് ഓഫീസർ
സിവില്‍ എൻജിനീയറിങ്ങില്‍ ബി.ടെക് യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം. സിവില്‍ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാം.
പ്രായപരിധി: 45 വയസ്
ശമ്പളം: 35,000 രൂപ
അക്കൗണ്ട്സ് ക്ലർക്ക്
ബി.കോം ബിരുദവും ടാലിയില്‍ മികച്ച അറിവും ആവശ്യമാണ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി: 36 വയസ്
ശമ്പളം: 22,240 രൂപ
ഫീല്‍ഡ് എൻജിനീയർ
സിവില്‍ എൻജിനീയറിങ്ങില്‍ ബി.ഇ/ബി.ടെക് യോഗ്യതയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. സിവില്‍ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുണ്ടെങ്കില്‍ അപേക്ഷിക്കാം.
പ്രായപരിധി: 30 വയസ്
ശമ്പളം: 27,500 രൂപ
നിയമന കാലാവധി
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് ഒരു വർഷത്തേക്കാണ് കരാർ നിയമനം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
CMD Kerala ഔദ്യോഗിക വെബ്സൈറ്റ് https://cmd.kerala.gov.in/ സന്ദർശിക്കുക.
VISL Recruitment വിജ്ഞാപനം കണ്ടെത്തുക.
ഓണ്‍ലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഡിസംബർ 9.






