ഇടുക്കി: നാഷണല്‍ ഹെല്‍ത്ത് മിഷന് / ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി അര്‍ബന്‍ ജെപിഎച്ച്എന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ അപേക്ഷ ക്ഷണിച്ചു.
ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മൂന്ന് ഒഴിവുകളും ഇടുക്കി ജില്ലയിലാണ്. കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള നിയമനമായിരിക്കും ഇത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാ തിയതി 21 ആണ്.
അപേക്ഷകരുടെ പ്രായപരിധി 01/11/2026 തീയതി പ്രകാരം 40 വയസ്സില്‍ കവിയാന്‍ പാടില്ല. അര്‍ബന്‍ ജെപിഎച്ച്എന്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ബന്‍ ജെപിഎച്ച്എന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി യോഗ്യത നിര്‍ബന്ധമാണ്.
ഇതിനോടൊപ്പം സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജെ പി എച്ച് എന്‍ യോഗ്യതയും (കുറഞ്ഞത് 18 മാസത്തെ എ എന്‍ എം കോഴ്സ്) ഉണ്ടായിരിക്കണം.
കേരളത്തിലെ സാധുതയുള്ള ഓക്സിലറി നഴ്സസ് രജിസ്ട്രേഷന്, ഒപ്പം മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 17000 രൂപ ശമ്പളമായി ലഭിക്കും.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉണ്ടായിരിക്കണം. ഒപ്പം ഡിസിഎ, പിജിഡിസിഎ യോഗ്യത, അല്ലെങ്കില്‍ ഡിഗ്രി/പ്ലസ് ടു തലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യം.
ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16250 രൂപ ശമ്പളമായി ലഭിക്കും.
ഈ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷാ ഫീസ് ആവശ്യമില്ല. യോഗ്യതകള്‍, രേഖകളുടെ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം
ആരോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in സന്ദര്‍ശിക്കുക. റിക്രൂട്ട്മെന്റ് വിഭാഗത്തിലേക്ക് പോയി ബന്ധപ്പെട്ട വിജ്ഞാപന ലിങ്ക് കണ്ടെത്തുക. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള, നിങ്ങള്‍ അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന തസ്തികയ്ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷാ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമായ എല്ലാ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിക്കുക.
നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളും രജിസ്ട്രേഷന് വിവരങ്ങളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ അപേക്ഷാ ഫോമിനൊപ്പം അപ്ലോഡ് ചെയ്യുക. നല്കിയ വിവരങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിച്ച ശേഷം, നവംബര്‍ 21-ന് വൈകുന്നേരം 4:00 മണിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുക.






