ദേശീയ സർവകലാശാലകളിൽ വിവിധ തസ്തികകളിലായി 168 ഒഴിവുകൾ. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 139 ഒഴിവുകളിലേക്കും അസമിലെ സിൽചറിലുള്ള അസം സർവകലാശാലയിൽ വിവിധ അനധ്യാപക തസ്തികകളിൽ 29 ഒഴിവുകളിലേക്കുമാണ് നിയമനം.
ആർ.ടി.എം.എൻ.യു: 139 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ
മഹാരാഷ്ട്ര നാഗ്പുരിലെ രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്പുർ സർവകലാശാലയിൽ (RTMNU) 139 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
സർവകലാശാലയിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിങ് വകുപ്പുകൾ, കണ്ടക്ടഡ് കോളജുകൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സെന്ററുകൾ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
സർവകലാശാലയിലെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിങ് വകുപ്പുകൾ, കണ്ടക്ടഡ് കോളജുകൾ, സ്കൂളുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, സെന്ററുകൾ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ഒഴിവുള്ള വിഭാഗങ്ങൾ:
ഹ്യുമാനിറ്റീസ് – ലാംഗ്വേജസ്, സോഷ്യൽ സയൻസസ്
- സയൻസ് ആൻഡ് ടെക്നോളജി – സയൻസസ്
- കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് – ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്
- ഇന്റർ-ഡിസിപ്ലിനറി സ്റ്റഡീസ് – ഫൈൻ ആർട്സ്, ലൈബ്രറി സയൻസ്, മാസ് കമ്യൂണിക്കേഷൻ, പി.ജി. എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ
കണ്ടക്ടഡ് കോളജ്/സ്കൂൾ:
- എജ്യുക്കേഷൻ – ബി.ആർ. എസ്.കെ. വാങ്കഡെ കോളജ് ഓഫ് എജ്യുക്കേഷൻ
- ലോ – ഡോ. ബാബാസാഹേബ് അംബേദ്കർ സ്കൂൾ ഓഫ് ലോ
സെന്ററുകൾ:
- സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ്
- സെറികൾച്ചർ ആൻഡ് ബയോറിസോഴ്സ് മാനേജ്മെന്റ് റിസർച്ച്
- രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് അധ്യാസൻ കേന്ദ്ര
പ്രായപരിധി: ഉയർന്ന പ്രായപരിധി 59 വയസ്.
ശമ്പളം: പ്രതിമാസം ₹40,000.
അവസാന തീയതി: ഓഗസ്റ്റ് 10.
വെബ്സൈറ്റ്: www.nagpuruniversity.ac.in






