സംസ്ഥാന സർക്കാരിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയിൽ വിവിധ തസ്തികകളിലേക്ക് ജോലി അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ), ക്ലർക്ക് എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 23ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ) – 1 ഒഴിവ്
ക്ലർക്ക് – 1 ഒഴിവ്
യോഗ്യത
അസിസ്റ്റന്റ് മാനേജർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ ഫിനാൻസ് യോഗ്യത ഉണ്ടായിരിക്കണം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്.
ക്ലർക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന യോഗ്യത. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിനൊപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
ശമ്പളം
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം ₹45,000 ശമ്പളം ലഭിക്കും. ക്ലർക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹22,000 പ്രതിമാസമാണ് ലഭിക്കുക.
സെലക്ഷൻ രീതി
ലഭിക്കുന്ന യോഗ്യമായ അപേക്ഷകളുടെ എണ്ണമനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയോ അഭിമുഖമോ നടത്താം. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾ തിരഞ്ഞെടുപ്പ് നടപടിയുടെ നിശ്ചിത ഘട്ടത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. രേഖകളിലെ വിവരങ്ങളിൽ തെറ്റോ വ്യാജവിവരമോ കണ്ടെത്തിയാൽ ഉദ്യോഗാർഥിയെ തുടർനടപടികളിൽ നിന്ന് അയോഗ്യനാക്കും. പരീക്ഷയ്ക്കോ അഭിമുഖത്തിനോ എത്തുന്നവർക്ക് ടി.എ/ഡി.എ അനുവദിക്കില്ല.
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ഭവനം ഫൗണ്ടേഷൻ കേരള ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഇ-മെയിൽ വഴിയോ നൽകാം.
അവസാന തീയതി: 23 സെപ്റ്റംബർ 2026, വൈകിട്ട് 5 മണി
അപേക്ഷകൾ അവസാന തീയതിക്ക് മുമ്പ് ലഭിക്കുന്ന തരത്തിൽ നേരത്തെ തന്നെ സമർപ്പിക്കേണ്ടതാണ്.
വിലാസം: Registered Office: TC 13/287/1, ‘Panachamootil’, Mulavana Junction,
Kunnukuzhi, Vanchiyoor P.O., Thiruvananthapuram – 695 035
Tel: 0471-2446632, Email: bfkerala@gmail.com






