കോട്ടയം: ജെസിഐ കോട്ടയത്തിന്റെ അറുപതാമത് സ്ഥാനാരോഹണ ചടങ്ങുകൾ കോട്ടയം ഫ്ലോറൽ പാലസ് ഹോട്ടലിൽ നടന്നു.
ചടങ്ങിനോടനുബന്ധിച്ച് 2027 പ്രവർത്തനവർഷത്തിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു.
ജെസിഐ ഇന്ത്യ മുൻ ദേശീയ പ്രസിഡന്റ് അനീഷ് മാത്യു, ഇൻഫ്ലുവൻസറും ബ്രാൻഡിംഗ് കൺസൾട്ടന്റുമായ ബ്രാൻഡ് സ്വാമി, സോൺ പ്രസിഡന്റ് കിഷൻരാജ്, ജെസിഐ കോട്ടയം പ്രസിഡന്റ് റിച്ചുമോൻ സാലു, സോൺ വൈസ് പ്രസിഡന്റ് അഖിൽ ജോസ്, മുൻ പ്രസിഡന്റ് അമൽ വർഗീസ് ലാലു, ജെസിഐ കോട്ടയത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. പി. ജി. ആർ. പിള്ള, സെക്രട്ടറി ഗോകുൽ പ്രസാദ്, ഇൻഫാൽ അഹമ്മദ് എന്നിവർ സംസാരിച്ചു.
ജെസിഐ കോട്ടയത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം വിവിധ ആഘോഷപരിപാടികളും പ്രത്യേക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന നിരവധി സാമൂഹിക സേവന പദ്ധതികളും നടപ്പാക്കും.
സംഘടനയുടെ ആറു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം പുതിയ തലമുറയുടെ ഊർജവും നൂതന ആശയങ്ങളും സമന്വയിപ്പിച്ച് കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.





