ഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ, നിലവിലെ അധ്യക്ഷയും മുൻ അത്ലറ്റുമായ പി.ടി.
ഉഷയ്ക്കെതിരെ അണിയറയില്‍ വൻ ചരടുവലികള്‍.
മുൻ ആർച്ചർ ഡോള ബാനർജിയുടെ നേതൃത്വത്തില്‍ ഉഷയെ പരാജയപ്പെടുത്താൻ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പി.ടി. ഉഷയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക പാനല്‍ രൂപീകരിച്ച് ഡോള ബാനർജി അംഗങ്ങള്‍ക്കിടയില്‍ പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
പ്രമുഖ കായികതാരങ്ങളായ അഞ്ജു ബോബി ജോർജ്ജ്, സൈന നെഹ്വാള് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഡോള പാനല്‍ തയാറാക്കിയിരിക്കുന്നത്.
'ന്യൂ ഭാരത് പാനല്‍' എന്ന പേരില്‍ ഒരു സന്ദേശം വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും പാനല്‍ അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിക്കുന്നു.
ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറല്‍ ഓഫീസർക്ക് പി.ടി. ഉഷ ഔദ്യോഗികമായി പരാതി നല്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ഡോള ലംഘിച്ചെന്നാണ് ഉഷയുടെ പ്രധാന ആരോപണം.
അതേസമയം, ഉഷ വിരുദ്ധ ചേരിയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നല്‍കിയതായാണ് സൂചന.






