തലയോലപ്പറമ്പ്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-മത് രക്തസാക്ഷിത്വ വാർഷിക ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ടൗൺ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി. തിരുപുരം രാജീവ് ഗാന്ധി സ്തൂഭത്തിൽ നടത്തിയ അനുസ്മരണം കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.എസ്. ശ്രീകാന്ത് സോമൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിസന്റ് എൻ.സി. നാടരാജൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അഗം നിഷ. വി. നായർ , പി.എസ്. ഷിജോ. പ്രമോദ് ചാഴൂരൻ , വിദ്യധരൻ , കെ.എ. ജോസഫ് , പ്രമോദ് സുഗുണൻ , പി.സി. പ്രസാദ്, വിജയൻ മാനമ്പ്ര, സന്തോഷ് എന്നിവർ പ്രസംഗിച്ചു.






