തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും.
കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംസ്-II ഐജിയായി നിയമിച്ചു.
കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിയമനം.
തീവ്രവാദ വിരുദ്ധ സേനയുടെ ഡിഐജി അധിക ചുമതലയും വഹിക്കും.
എൻ. രാജൻ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി (അഡ്മിനിസ്ട്രേഷൻ) ആയി നിയമിച്ചു.
കെഎസ്ഇബി വിജിലൻസ് ഓഫീസറായിരുന്ന എൻ. രാജനെയാണ് പുതിയ തസ്തികയിലേക്ക് മാറ്റിയത്. തിരുവനന്തപുരത്താണ് പുതിയ നിയമനം






