ഇടുക്കി: ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളുടേയും മൃതദേഹം കണ്ടെത്തി.
പണിക്കൻകൂടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ പണിക്കൻകുടി ചിറയിൽ
സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ പിബി (14) എന്നിവരാണ് മരിച്ചത്.
ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറയ്ക്ക് പോയതായിരുന്നു എട്ട് പേരടങ്ങുന്ന സംഘം.
ഇതിൽ എട്ടംഗ സംഘമാണ് ഡാമിലെത്തിയത്.
ഇതിൽ ക്രിസ്റ്റോയും അരുണും കുളിക്കാൻ ഇറങ്ങി. മറ്റുള്ളവർ വീട്ടിലേക്ക് മടങ്ങി.
വൈകുന്നേരമായിട്ടും കുട്ടികൾ മടങ്ങിയെത്താത്തതിനെ തുർന്ന് നടത്തിയ തെരച്ചിലിൽ അണക്കെട്ടിനു സമീപത്തു നിന്നും ബാഗും ചെരിപ്പും മറ്റും കണ്ടെത്തി.
രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.






