ഇടുക്കി: ഇടുക്കി ഇടമലക്കുടിയില്‍ പനി ബാധിച്ച ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന് .
മറ്റ് ഗതാഗത മാര്‍ഗങ്ങളില്ലാത്തതിനാല്‍ വാഹനമെത്തുന്ന സ്ഥലമായ കേപ്പക്കാട് വരെ ഏഴ് കിലോമീറ്റര്‍ ചുമന്ന് പോയത്.
പരപ്പയാര്‍ കുടിയിലെ സുമതി (40)ക്കാണ് പനി കൂടി ആരോഗ്യനില മോശമായത്.
കേപ്പക്കാട് നിന്ന് വാഹനത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു.
ഇടമലക്കുടിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച തടിപ്പാലങ്ങള്‍ മാത്രമാണുള്ളത്. റോഡോ പാലമോ ഇല്ല
നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
നിരവധി കുടികള്‍ ഉണ്ടെങ്കിലും ചുരുങ്ങിയ കുടികള്‍ക്കു മാത്രമാണ് ജീപ്പ് എത്തുന്ന രീതിയില്‍ റോഡ് ഉള്ളത്.






