മുവാറ്റുപുഴ : മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ആനിക്കാട് ചിറപ്പടിക്ക് സമീപം കുതിര കെഎസ്ആർടിസി ബസിടിച്ച് ചത്തു. മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ - മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് കുതിരയെ ഇടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഉടമസ്ഥൻ സ്വന്തം ആവശ്യങ്ങൾക്കായി വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന കുതിര അബദ്ധത്തിൽ കെട്ടഴിഞ്ഞ് റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് വിവരം. ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുതിര സംഭവസ്ഥലത്തു വച്ച് തന്നെ ചത്തു.
അപകടത്തിൽ കെഎസ്ആർടിസി ബസിനോ യാത്രക്കാർക്കോ പരിക്കുകളൊന്നുമില്ല. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം നേരിട്ടു. പിന്നാലെ മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






