കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 15,16 വാർഡുകളിലെ പ്രധാന പാതയായ എരുമേലി-മണങ്ങല്ലൂർ മസ്ജിദിന് സമീപo പ്രധാന പർ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഒരു വർത്തോളമായി.
അധികൃതരുടെ നിസംഗതമൂലം രാത്രകാലങ്ങളിൽ ജനം ഇരുട്ടിൽ തപ്പുകയാണ്.
അടിയന്തിരമായി ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ മാറ്റി പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ മണങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തിൽ വിളക്ക് കത്തിച്ചു ദിവസങ്ങളോളം പ്രതിഷേധിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പല വാർഡുകളിലും ഇതുപോലെ നിലവാരമില്ലാത്ത ഹൈമാസ്റ്റ് ലൈറ്റുകൾ ഉപയോഗിക്കുന്നതുമൂലം രാത്രികാലങ്ങളിൽ പ്രകാശിക്കുന്നില്ലെന്നും ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് വാങ്ങി നിലവാരമുള്ള പ ഹൈമാസ്റ്റ് ലൈറ്റുകൾ
പ്രകാശിക്കപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽഎ പ്രെഫസർ റോണി കെ ബേബിക്ക് എസ്ഡിപിഐ മണങ്ങല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.
ബ്രാഞ്ച് പ്രസിഡൻ്റ് സലാഹുദീൻ, വൈസ് പ്രസിഡൻ്റ് ഷെഹാസ് വി എം, സെക്രട്ടി അജാസ്മണങ്ങല്ലൂർ, ജർജീസ് എന്നിവർ നേതൃത്വം നൽകി.






