കോവളം: കോവളത്തെ ഡ്രീംസ് സ്പായില്‍ പതിനാറുകാരി നേരിട്ടത് കൊടും പീഡനം.
ഒരു ദിവസം പതിനഞ്ചോളം പേരാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചു. തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളില്‍ അണുബാധയുണ്ടായി.
വഴങ്ങിയില്ലെങ്കില്‍ മാതൃസഹോദരി ദേഹത്ത് തീവെച്ച് പൊള്ളലേല്‍പ്പിക്കും. പീഡനമുറിക്ക് പുറത്ത് കാവലിന് ആളെ ഏർപ്പാടാക്കിയിരുന്നു.
ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചത്. മനുഷ്യക്കടത്തിന് കൂടി പോലീസ് കേസെടുത്തിട്ടുണ്ട്.
മാതൃസഹോദരിയുടെയും ഭർത്താവിന്റെയും സി.ഡി.ആർ വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ജൂലായ് മുതലുള്ള സ്പാ സന്ദർശക ലിസ്റ്റ് പോലീസ് തയ്യാറാക്കുന്നുണ്ട്. പട്ടികയിലുള്ളവരുമായി പതിനാറുകാരിക്കൊപ്പം പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും.
തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ചുമത്തും. പ്രതികളുടെ അക്കൗണ്ടിലേക്ക് ദിവസവും 5000 രൂപ വരെ എത്തിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ബാങ്ക് ഇടപാടുകളും ഇടപാടുകാരെ എത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.






