തിരുവനന്തപുരം: ആരോഗ്യവകുപ്പ് വാങ്ങിയ കോടികളുടെ മരുന്ന് ഉപയോഗിക്കാതെ നശിച്ചു.
പത്ത് വർഷം വെയർ ഹൗസുകളില്‍ സൂക്ഷിച്ച മരുന്നുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്.
കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും കിറ്റുകളും നശിച്ച കൂട്ടത്തിലുണ്ട്. കേരളത്തിലെ 16 വെയർ ഹൗസുകളില്‍ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഉപയോഗിക്കാത്ത മരുന്നുകള്‍ നശിപ്പിക്കാൻ അരക്കോടി രൂപയോളം ചെലവ് വരും.
10 വർഷത്തെ ഇടപാടുകള്‍ അന്വേഷിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ്റെ പർച്ചേസുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
മരുന്ന് പർച്ചേസില്‍ ദുരൂഹത സംശയിക്കുകയാണ് ആരോഗ്യവകുപ്പ്. മരുന്നുകളും സാധനങ്ങളും ആവശ്യത്തിലധികം വാങ്ങി കൂട്ടിയോ എന്ന് അന്വേഷിക്കും. ഉന്നത ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കും.






