ഫിറ്റ്നസ് നിലനിലനിര്‍ത്താന്‍ സങ്കീര്‍ണമായ വ്യായാമങ്ങള്‍ വേണമെന്ന് പറയുമ്പോഴും 30 മിനിറ്റ് സമയത്തേക്കുള്ള നടത്തം ശാരീരികമായും മാനസികമായും പല ഗുണകരമായ മാറ്റങ്ങള്‍ക്കും കാരണമാകുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
പതിവായി നടക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം
മെച്ചപ്പെടുത്തുകയും ഹൃദയാഘാതം, പക്ഷാഘാത സാധ്യത എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.
മാത്രമല്ല ഇത് മൊത്തത്തിലുള്ള ആരോഗ്യവും ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുകയും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
Lശരീരഭാരം കൂടുന്നതും പൊണ്ണത്തടിയും ഇക്കാലത്ത് ആളുകളെ വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ്.
നടത്തം കലോറി കത്തിച്ചുകളയുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത് ശരീരഭാരം കുറയ്ക്കാന്‍ വേഗത്തില്‍ സഹായിക്കും.
ദഹനത്തെ സഹായിക്കുന്നതിലൂടെ ഭാരം നിലനിര്‍ത്താനുള്ള എളുപ്പവും സുസ്ഥിരവുമായ മാര്‍ഗമാവുകയും ചെയ്യുന്നു
നടത്തം തലച്ചോറിലേക്കുള്ള ഓക്സിജന്‍ ഒഴുക്ക് വര്‍ദ്ധിപ്പിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇത് മാനസിക വ്യക്തത ഉണ്ടാകാനും ഓര്‍മ്മ നിലനിര്‍ത്താനും സഹായിക്കുന്നു. ഇത് തലച്ചോറിന് സ്വാഭാവികമായി ഉത്തേജനം നല്കുന്ന ഒന്നാണ്.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ശരീരത്തിന് നാഡികളിലൂടെയും കോശങ്ങളിലൂടെയും പതിവായി രക്തയോട്ടം ആവശ്യമാണ്. നടത്തം രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അവയവങ്ങളെയും പേശികളെയും ഓക്സിജനും പോഷകങ്ങളും കൊണ്ട് പോഷിപ്പിക്കുന്നു, ഇത് ശരീരത്തെ മുഴുവന്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.






