വൈക്കം : വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഹരിത ബാല്യം പച്ചക്കറി കൃഷി പദ്ധതിയുടെ വൈക്കം ബ്ലോക്ക് തല വിളവെടുപ്പ് പള്ളിയാട് ശ്രീനാരായണ യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശികുമാർ നിര്‍വഹിച്ചു.
പയർ,വെണ്ട, തക്കാളി, പച്ചമുളക്, വഴുതന എന്നീ വിളകളാണ് ജൈവ പച്ചക്കറി കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സലഞ്ച് രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ വിനുചന്ദ്ര ബോസ്, കൃഷി ഓഫീസർ രേഷ്മ ഗോപി, അംഗങ്ങളായ ഹൈമി ബോബി, പി. ജെ. സെബാസ്റ്റ്യൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. നിജു, മിനി ബൈജു, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി. പ്രദീപ്, പി.ടി.എ വൈസ് പ്രസിഡന്റ് വൃന്ദ വിനോദ് എന്നിവർ സംസാരിച്ചു.
കാർഷിക ക്ലബ്ബ് അംഗങ്ങൾ അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






