ഡൽഹി : പഞ്ചാബ് കിംഗ്സിൽ ക്യാപ്റ്റൻ സ്ഥാനം ആവശ്യപ്പെടാതെ ഹാർദിക് പണ്ഡ്യ. ശ്രേയസ് അയ്യർ തന്റെ നായകൻ എന്ന് ഹർദിക് പാണ്ട്യ എക്സിൽ കുറിച്ചു. മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡിലൂടെയാണ് ഹാർദിക് പഞ്ചാബിൽ എത്തിയത്. 2027 ഐപിഎൽ സീസണിന് മുന്നോടിയായി പഞ്ചാബ് കിംഗ്സിന്റെ ജഴ്സിയണിയാൻ ഒരുങ്ങുന്ന താരം, പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും പരിശീലകൻ റിക്കി പോണ്ടിംഗിനും പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
‘സത് ശ്രീ അകാൽ. എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ കോച്ച് റിക്കി, എന്റെ ടീം പഞ്ചാബും ഞാൻ നിങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു’ എന്നാണ് ഹാർദിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. മുംബൈ ഇന്ത്യൻസിൽ നായകനായിരുന്ന താരം, പഞ്ചാബിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിന് കീഴിൽ കളിക്കാൻ പൂർണ സജ്ജമാണെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നത്.
മുംബൈയിൽ 16.35 കോടി രൂപ വാങ്ങിയിരുന്ന ഹാർദിക്കിന് 18 കോടി രൂപ മൂല്യത്തിലാണ് പഞ്ചാബ് കിങ്സിലേക്ക് മാറ്റം ലഭിച്ചത്.






