കാസർകോട്: തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് 17കാരന് പരിക്കേറ്റു.
കാസർകോട് പൂച്ചക്കാട് വീട്ടില്‍ അഭാസ് അഹമ്മദിനാണ് വയറിന് വെടിയേറ്റത്.
പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ തോക്കിന്റെ ഉടമയായ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പിതാവിന്റെ കിടപ്പുമുറിയില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് 17കാരൻ എടുത്ത് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് 17കാരൻ പൊലീസിന് നല്കിയ മൊഴി.
വെടിയേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്ക് അലക്ഷ്യമായി സൂക്ഷിച്ചതിനാണ് പിതാവിനെതിരെ പൊലീസ് കേസെടുത്തത്.
തോക്കിന് ലൈസൻസുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.






