വൈക്കം: മികച്ച ക്ഷീരകർഷകനുള്ള കേന്ദ്ര സർക്കാരിന്റെ ഗോപാൽ രത്ന പുരസ്കാരം.
വംശനാശം നേരിടുന്ന നാടൻ പശു ഇനങ്ങളെ തിരിച്ചുപിടിച്ച് ശുദ്ധമായ പാലും പാലുത്പന്നങ്ങളും ജനങ്ങളിലെത്തിക്കാൻ പ്രയത്നിക്കുന്ന ആംറോ ഗ്രൂപ്പ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വൈക്കം സ്വദേശി മുരളീധരൻ നായർക്ക്
തദ്ദേശിയ കന്നുകാലി എരുമ ഇനങ്ങളെ വളർത്തുന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ക്ഷീര കർഷകനാണ് മുരളീധരൻനായർ.
കന്നുകാലി, ക്ഷീര മേഖലയിലെ രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നായ ഈ പുരസ്കാരം
രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പാണ് നൽകുന്നത്.
ദേശീയ ക്ഷീരദിനമായ നവംബർ 26ന് പുരസ്കാരം സമ്മാനിക്കും.
ലോജിസ്റ്റിക്സിൽ നിന്നും കോക്ക്പിറ്റിൽ നിന്നും കന്നുകാലി തൊഴുത്തിലേക്കുള്ള മുരളീധരൻ നായരുടെ യാത്രവേറിട്ടതാണ്.
ആഗോള ലോജിസ്റ്റിക്സ് സ്ഥാപനം കെട്ടിപ്പടുത്ത അദ്ദേഹം പൈലറ്റ് പരിശീലന സ്കൂൾ സ്ഥാപിക്കുകയും സ്വയം പൈലറ്റായി വിമാനം പറത്തുകയും ചെയ്തു. ഇന്ന് രാജ്യത്തെ മുൻനിര ക്ഷീരകർഷകരിൽ ഒരാളാണ് അദ്ദേഹം.
ഇന്ത്യയുടെ നാടൻ പശു ഇനങ്ങളെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2018ൽ ഇലഞ്ഞിയിലും വൈക്കത്തുമായി അദ്ദേഹം ആംറോ ഡെയറീസ് ആരംഭിച്ചു.
അംഗീകൃത ഇന്ത്യൻ തദ്ദേശീയ ഇനങ്ങളെ വളർത്തുന്ന കർഷകർക്ക് മാത്രമാണ് ഗോപാൽ രത്ന പുരസ്കാരത്തിന് അപേക്ഷിക്കാൻ അർഹത.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ നിശ്ചിത സ്കോർകാർഡ് അടിസ്ഥാനമാക്കി വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന ഫാമുകൾ ദേശീയ ക്ഷീരവികസന ബോർഡ് (NDDB) നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിരുന്നു.
തുടർന്ന് സ്ക്രീനിംഗ് കമ്മിറ്റിയും ദേശീയ അവാർഡ് കമ്മിറ്റിയും വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്.
വിദേശ സങ്കര ഇനങ്ങളെക്കാൾ തദ്ദേശീയ ഇനങ്ങളെ കൂടുതലായി വളർത്തുന്നതിനും ഉത്പാദനക്ഷമത, കന്നുകാലി പരിപാലനം,
, ഗ്രാമീണ ക്ഷീര സമ്പദ്വ്യവസ്ഥയ്ക്കുള്ള സംഭാവന എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകുന്നത് കണക്കിലെടുത്താണ് മുരളീധരൻനായരെ അവാർഡിനായി തെരഞ്ഞെടുത്തത്.
അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് ഗോപാൽ രത്ന പുരസ്കാരം.
ഭാര്യ ഗീത കാൻസർ ബാധിതയായപ്പോൾ ശുദ്ധമായ പാൽ നൽകാൻ വേണ്ടി വെച്ചൂർപശുവിനെയും ഗീർപശുവിനെയും വളർത്തിയാണ് മുരളീധരൻ നായർ ക്ഷീരമേഖലയിലേക്ക് പദമൂന്നിയത്. ഭാര്യയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആകെ ഉലഞ്ഞുപോയ അദ്ദേഹം ഭാര്യയുടെ സ്മരണയ്ക്കായി ട്രസ്റ്റ് രൂപീകരിച്ച് കാൻസർ ബാധിതരെ സഹായിക്കാനായി ഫാം വിപുലപ്പെടുത്തി ഫാമിൽ നിന്നുള്ള വരുമാനം ട്രസ്റ്റിലൂടെ വിനിയോഗിച്ചു വരികയല്






