അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റിൻ്റെ വിവരങ്ങൾ പുറത്ത്.
ഒമാൻ പൗരനായ ഹമാം അൽഹമാമിയാണ് സഹപൈലറ്റ് എന്ന് വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎഇയിൽ ജനിച്ച ഹമാമിന്റെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയക്കാരിയുമാണ്.
തീവ്രവാദപരമായ കാഴ്ചപ്പാടുകളുണ്ടെന്ന് aണ്ടെത്തിയതിനാൽ സ്വന്തം രാജ്യമായ ഒമാൻ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ഹമാം കൂടുതൽ സമയവും സിറിയയിലാണ് ചെലവഴിച്ചിരുന്നത്. അവിടെ നിന്നാകാം തീവ്രവാദ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടതെന്നാണ് നിഗമനം.
2024ൽ ഒമാൻ എയറിൽ കോ-പൈലറ്റ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടെ ഇയാളുടെ കൈവശം തീവ്രവാദ സ്വഭാവമുള്ള വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്ന് വിലക്കിയെങ്കിലും എയർലൈനിൽ ഭരണപരമായ ചുമതലകളിൽ ജോലി തുടരാൻ അനുവദിച്ചു. ഒമാൻ എയറിൽ ഏഴുവർഷമാണ് ജോലി ചെയ്തത്.






