കോട്ടയം: തൃക്കൊടിത്താനം നാലുകോടി പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ സ്ത്രീയുടെ നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി യുവാവ്.
നാലുകോടി പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ശോശാമ്മ തോമസിന്റെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ കരിമ്പിൽ വീട്ടിൽ വിപിൻ വർഗീസിന് സ്വർണ്ണമാല ലഭിക്കുകയായിരുന്നു.
തുടർന്ന് ഒട്ടും വൈകാതെ അദ്ദേഹം സ്വർണ്ണമാലയുമായി തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെത്തി പോലീസിന് കൈമാറി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വർണ്ണമാല നഷ്ടപ്പെട്ട ശോശാമ്മ തോമസിനെ കണ്ടെത്തുകയും പോലീസ് സ്റ്റേഷനിൽ വച്ച് എസ് എച്ച് ഒ സുനിൽ എസിന്റെ സാന്നിധ്യത്തിൽ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച വിപിൻ വർഗീസിന്റെ പ്രവൃത്തി മാതൃകാപരമായി.






