കോട്ടയം: കോട്ടയം റവന്യൂ ജില്ല ഗേള്‍സ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പില്‍ വൈക്കം സബ്ജില്ല എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കാഞ്ഞിരപ്പിള്ളി സബ് ജില്ലയെ പരാജയപ്പെടുത്തി.
വൈക്കം വടക്കേനട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കികളാണ് വൈക്കം സബ് ജില്ലയ്ക്ക് വേണ്ടി കളിക്കളം നിറഞ്ഞ് കളിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കിയത്.
വൈക്കം സബ്ജില്ലയ്ക്കായി വി. ശ്രീവിദ്യ, ആദ്യലക്ഷ്മി, അവന്തിക സുമേഷ് എന്നിവരാണ് ഗോള്‍ നേടിയത്. മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോള്‍ കോച്ച് ജോമോൻ ജേക്കബാണ് മുഖ്യപരിശീലകൻ. സഹ പരിശീലക സ്കൂളിലെ കായികാധ്യാപിക രേഷ്മ കെ. ബാബുവാണ്. തിരുവനന്തപുരം ജീവി രാജ സ്പോർട്സ് സ്കൂളില്‍ നടക്കുന്ന കേരള സ്റ്റേറ്റ് സ്കൂള്‍ ഹോക്കി ചാമ്പ്യൻഷിപ്പിലും കോട്ടയം ജില്ലാ ടീമിലും വൈക്കം വനിതാ സ്പോർട്സ് അക്കാദമിയിലെ താരങ്ങള്‍ക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.






