വല്യാട്: തൂമ്പുങ്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് കോൺക്രീറ്റിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ മുതൽ പൂർണ്ണമായും നിരോധിച്ചു. കോൺക്രീറ്റിംഗ് പൂർത്തിയായി റോഡ് സഞ്ചാരയോഗ്യമാകുന്നതുവരെ നിരോധനം തുടരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു.
യാത്രാതടസ്സം ഒഴിവാക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടതാണ്:
• കരിമഠം ഭാഗത്തുനിന്ന് വരുന്നവർക്ക്: വല്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുൻവശത്തുള്ള റോഡ് വഴി പ്രവേശിച്ച്, തര്യൻ പറമ്പ് റോഡിലൂടെ സഞ്ചരിക്കാം. തുടർന്ന് വല്യാട് എസ്.എൻ.ഡി.പിക്ക് മുൻവശമുള്ള പാലം കടന്ന് പുലിക്കുട്ടശ്ശേരി ഭാഗത്തേക്ക് പോകാം.
• കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക്: പുലിക്കുട്ടശ്ശേരി മണലേപള്ളി പാലം വഴി സഞ്ചരിച്ച് വല്യാട് എസ്.എൻ.ഡി.പി പാലത്തിന്റെ മുൻവശത്തെത്തി വലത്തോട്ട് തിരിയുക. അവിടെനിന്ന് തര്യൻ പറമ്പ് റോഡ് വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാവുന്നതാണ്.






