പാമ്പാടി : എൻസിപി( ശരദ് പവാർ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാടിയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് പിഏ താഹയുടെ അദ്ധ്യക്ഷതയിലാണ് ഗാന്ധി സ്മൃതി സംഗമം ചേർന്നത്.
എൻസിപി(എസ്പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റും സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവുമായ അഡ്വ: കെആർ രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന ഈ കാലത്ത് ഗാന്ധിയൻ ചിന്തകൾക്കും, ഗാന്ധിയൻ സമര മുറകൾക്കും വളരെയേറെ പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്ന് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ കെആർ രാജൻ പറഞ്ഞു.
ബഷീർ തേനമ്മാക്കൽ, ബാബു കപ്പക്കാലാ, രാധാകൃഷ്ണൻ ഓണംപള്ളി, അഫ്സൽ മഠത്തിൽ, കുഞ്ഞുമോൻ വെള്ളഞ്ചി, വൈശാഖ് വൈക്കം, സാദത്ത് കളരിക്കൽ, മീനടം ഗോപാലക്ഷ്ണൻ, മാത്യു പാമ്പാടി, രാജേഷ് വട്ടക്കൽ, സുനിൽ കിടങ്ങൂർ,സോന പുതുപ്പളളി, അബി എന്നിവർ പ്രസംഗിച്ചു.






