കോട്ടയം: അതിശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടൽ മൂലവും പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറിയത് മൂലവും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.
നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഫോണിലൂടെ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഉരുൾ പൊട്ടലിലും വെള്ളപ്പൊക്ക കെടുതിയിലും അപകടം സംഭവിച്ചവർക്കും വീട്, വ്യാപാര സ്ഥാപനങ്ങൾ, കൃഷി, വളർത്ത് മൃഗങ്ങൾ എന്നിവ നഷ്ടപ്പെട്ടവർക്കും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞതായി ഫ്രാൻസിസ് ജോർജ് എം. പി.പറഞ്ഞു.
പ്രളയക്കെടുതി മൂലും നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ ഫ്രാൻസിസ് ജോർജ് എം.പി സന്ദർശിക്കുകയും നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.






