കോട്ടയം: മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികളുടെ നറുക്കെടുപ്പ് ഗ്രന്ഥശാല അങ്കണത്തിൽ നടന്നു
കോട്ടയം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പരിപാടിയുടെ മുഖ്യഅതിഥിയായിരുന്നു. എഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സി. ഗ്രേഡ് കോച്ച് ഗോകുൽ രാജ് മുഖ്യസാന്നിധ്യം വഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് വി.പി. ലാലു, സെക്രട്ടറി ഷാജിലാൽ, കമ്മിറ്റിയംഗങ്ങളായ സുമാ അനിൽ, രശ്മി, ദീപു, ആർ. പത്മകുമാർ എന്നിവരും ഗ്രന്ഥശാല അംഗം രെഞ്ചു ആർ, ഗോകുലിന്റെ മാതാവ് ലതാകുമാരി, രോഹിത് എന്നിവരും പങ്കെടുത്തു.
സമ്മാനാർഹരായവർ
ഒന്നാം സമ്മാനം - 2000 രൂപ
വിവേക്, പുത്തൻപറമ്പിൽ, മറിയപ്പള്ളി
രണ്ടാം സമ്മാനം - 1500 രൂപ
മാത്യു ജോൺ, പള്ളം
മൂന്നാം സമ്മാനം - 1000 രൂപ
ദിയ റോസ് സെബാസ്റ്റ്യൻ,
മൈലന്തറ ഹൗസ്, മരങ്ങാട്ടുപള്ളി പി.ഒ, കോട്ടയം






