കോട്ടയം : കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ഫിഫ ലോകകപ്പിനോടനുബന്ധിച്ചും 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായും, ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി ആണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ചങ്ങനാശ്ശേരി സീസൺ ഒന്നിലെ ജേതാവായി. കോട്ടയമാണ് ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ആയത്.






