ദുബായ് : ഫ്ളൈ ദുബായ് വിമാനത്തില്‍ ക്യാപ്റ്റര്‍ സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് സ്ഥിരീകരിച്ച് യുഎഇ. ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചു. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തിയതായും സംഭവം അന്വേഷിക്കുന്ന യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് ആല് ശംസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയാണെന്നാണ് അന്വേഷണ കേന്ദ്രങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്.
ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്.
ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ പൈലറ്റാകാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതില്‍ അവ്യക്തതയുണ്ട്. വിമാനം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍, സംഭവം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും പരിശോധിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.






