തൃശൂർ: മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്) നടപ്പിലാക്കുന്ന 'ഷീ സ്കൂട്ടർ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിയാണിത്.
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതിനായി പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാൻ്റായി ലഭിക്കും.
അർഹരായ വനിതകൾ ഓഗസ്റ്റ് 7-ന് വൈകിട്ട് 5 മണിക്കകം സാഫിൻ്റെ ജില്ലാ ഓഫീസിലോ അതത് മത്സ്യഭവൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കുമായി സാഫിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
www.safkerala.org, ഫോൺ നമ്പർ: 8921526393






