തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലില്‍ തീപിടിത്തം. ഹോട്ടല്‍ ഹൈലാന്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. ഹോട്ടലിന്റെ ആറാം നിലയിലാണ് തീ ഉയർന്നത്. അടുക്കളയിലെ എക്‌സ് ഹോസ്റ്റ് ഫാന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടിത്തത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി.
തീ ഉയര്‍ന്ന ഉടന്‍ തന്നെ രാജാജി നഗറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തുകയും തീ അണയ്ക്കുകയും ചെയ്തു. ആളുകളെ ഉടന്‍ തന്നെ ഒഴിപ്പിച്ചിരുന്നു. ഫയര്‍ അലാറം പ്രവര്‍ത്തിച്ചില്ലെന്ന് ഹോട്ടലിലെ താമസക്കാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.






