ചങ്ങനാശേരി: നാലാമത് എസ്ജെസിസി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ദീപം തെളിഞ്ഞു.മൂന്നു ദിവസത്തെ ചലച്ചിത്രമേളയ്ക്കു ചിദംബരം എസ്. പൊതുവാള് തിരിതെളിച്ചു.
ആദ്യദിനം അദ്ദേഹത്തിന്റെ "ബാലന് ദ ബോയ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. അമ്മ-മകന് ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ശ്രദ്ധ നേടി.
മത്സരവിഭാഗം, കാമ്പസ്, ഔട്ട് ഓഫ് കോമ്പറ്റീഷന്, അലുമ്നി വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
പ്രമുഖ ചലച്ചിത്ര നിരൂപകനും ഫിപ്രസി ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജൂംദാറാണ് മത്സരവിഭാഗം ജൂറി ചെയര്മാന്.
സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ബോസും നടി സജിത മഠത്തിലും ജൂറി അംഗങ്ങളാണ്.
പ്രശസ്ത സൗണ്ട് ഡിസൈനറും ദേശീയ പുരസ്കാര ജേതാവുമായ ബിശ്വദീപ് ചാറ്റര്‍ജി, എഡിറ്റര്‍ ബി. അജിത് കുമാര്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്, സംവിധായകന് അരുണ്‍ ബോസ് എന്നിവര്‍ സിനിമയുടെ ദൃശ്യപരതയും സാങ്കേതിക വശങ്ങളും തങ്ങളുടെ അനുഭവങ്ങളിലൂടെ വിദ്യാര്‍ഥികളുമായി പങ്കുവച്ചു. കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തക്കാട് അധ്യക്ഷത വഹിച്ചു.






