ന്യൂയോർക്ക് : ഇനി മണിക്കൂറുകൾ മാത്രം. ലോകകപ്പിൽ ആരു മുത്തമിടുമെന്ന് കാണാൻ. തുടർച്ചയായ രണ്ട് ലോകകപ്പുകൾ ഏറ്റുവാങ്ങാൻ ലയണൽ മെസിക്ക് കഴിയുമോ,
ലോകമെങ്ങുമുള്ള ഇരുടീമുകളുടേയും ആരാധകരും ഫുട്ബാൾ പണ്ഡിതരുമൊക്കെ ഇതുവരെയുള്ള കളിക്കണക്കുകളും ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ ഇഴകീറി പരിശോധിച്ച് സാദ്ധ്യതകൾ വിലയിരുത്തുന്നു.
ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ ഞായറാഴ്ച അർദ്ധരാത്രിയാണ് ഫൈനൽ. കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 12.30 മുതൽ.
ചരിത്രത്തിലാദ്യമായി ഫൈനലിന്റെ ഹാഫ്ടൈമിൽ ഫിഫ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷ പരിപാടി ഉള്ളതിനാൽ 90 മിനിട്ട് നിശ്ചിതസമയം പൂർത്തിയാകാൻ തന്നെ വെളുപ്പിന് രണ്ടേമുക്കാലോളമാകും.
അധികസമയമോ ഷൂട്ടൗട്ടോ വന്നാൽ പിന്നെയും മുക്കാൽ മണിക്കൂറോളം വേണ്ടിവരും വിധിയറിയാൻ.
ഇതുവരെയും ഒരു മത്സരം പോലും തോൽക്കാതെയാണ് അർജന്റീനയും സ്പെയ്നും ഫൈനലിലെത്തുന്നത്. ആദ്യ റൗണ്ടിൽ ദുർബലരായ എതിരാളികളോട് മിന്നുന്ന വിജയങ്ങൾ നേടിയ മെസിയും സംഘവും പക്ഷേ നോക്കൗട്ടിലെ ആദ്യ മത്സരം ശരിക്കും വെള്ളംകുടിച്ചുതുടങ്ങി.
കേപ്പ് വെർദേ, ഈജിപ്ത്, സ്വിറ്റ്സർലാൻഡ്, ഇംഗ്ളണ്ട് എന്നിവരോടെല്ലാം അവസാനസമയത്തെ ആർജവവും മെസിയുടെ സാന്നിദ്ധ്യവുംകൊണ്ടുമാത്രമാണ് അർജന്റീന ജയിച്ചത്.
മറുവശത്ത് ആദ്യ കളിയിൽ കേപ് വെർദേയോട് ഗോൾരഹിത സമനില വഴങ്ങിയ സ്പെയ്ൻ പിന്നീട് എല്ലാകളികളും നേടിയത് ആധികാരിക വിജയങ്ങൾ. ക്വാർട്ടറിൽ ബെൽജിയത്തിന് എതിരെ മാത്രമാണ് ഒരു ഗോളെങ്കിലും വഴങ്ങിയത്.
2026 ലോകകപ്പ് കലാശപ്പോരിൽ ലോകകിരീടത്തിനായി കൊമ്പുകോർക്കാൻ ടൂർണമെന്റിലെ രണ്ട് അപരാജിതർ.
ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ മുതൽ സെമി - ഫൈനൽ വരെ തോൽവി എന്തെന്ന് അറിയാതെയാണ് സ്പെയിനും അർജന്റീനയും കലാശപ്പോര് വരെ എത്തിയിരിക്കുന്നത്. സെമി പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തായിരുന്നു സ്പെയിൻ ഫൈനലിൽ പ്രവേശിച്ചത്.
അതേസമയം, ഇംഗ്ലണ്ടിനെ അവസാനനിമിഷം നേടിയ ഗോളിലാണ് അർജന്റീന പൂട്ടിയത്. ജൂലൈ 19 അർധരാത്രി 12:30 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.






