തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി.
മണ്ണാർക്കാട് സ്വദേശിയായ 14കാരിയായ ശിവരജ്ഞിനിയാണ് മരിച്ചത്.
ഇന്നലെ പകൽ മാത്രം സംസ്ഥാനത്ത് 9 പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിക്ക് അയവില്ല.
കോട്ടോപ്പാടം വേങ്ങ സ്വദേശിനിയായ ശിവരഞ്ജിനി ഇന്നലെ രാത്രിയാണ് മരിച്ചത്.
പനി കുറവില്ലാത്തതിനാൽ രാത്രി എട്ട് മണിയോടെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് വീട്ടിലെത്തി.
രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥതയുണ്ടായി. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു.
ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






