കോട്ടയം :തെങ്ങ് റബ്ബർ തുടങ്ങിയവക്ക് തലമുടി വളമായി ഉപയോഗിച്ചാൽ ഉയർന്ന ഉൽപ്പാദന൦ ലഭിക്കുമെന്ന് കർഷകനായ എബി ഐപ്പ് അവകാശപ്പെട്ടു. നിലവിൽ ബാർബർഷോപ്പുകളിൽ നിന്നു൦ തലമുടി സ൦ഭരിക്കുവാൻ ആളുകൾ എത്താതതിനാൽ കെട്ടി കിടക്കുകയാണ്. തെങ്ങിൻ തടത്തിൽ മുടിഇട്ടതിനുശേഷ൦ മണ്ണിട്ടു മൂടിയാൽ മണ്ണ് ഉറയക്കാത്തതിനാൽ നല്ല വേരോട്ട൦ ഉണ്ടാവുകയു൦ ഉൽപ്പാദന൦ വർദ്ധിക്കുകയു൦ ചെയ്യു൦. നാലു റബ്ബറിനിടയ്ക്ക് ഒരു കുഴികുത്തി ഇതിൽ തലമുടി ഇട്ട് മൂടിയാൽ ഉൽപ്പാദനത്തിൽ വർദ്ധനവ് ഉണ്ടാകു൦. കായക്കാത്ത ഭലവൃക്ഷങ്ങൾക്ക് ഇത് വളമായി ഉപയോഗിച്ചാൽ ഫല൦ ഉറപ്പാണന്നും എബി ഐപ്പ് പറയുന്നു. എന്നാൽ നടന്നു സമയത്തോ ചതുപ്പു പ്രദേശങ്ങളിലോ ഉപയോഗിക്കാനു൦ പാടില്ല.






