തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കു തർക്കത്തില്‍ അറസ്റ്റിലായതിന് പിന്നാലെ ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഡിസിസി പ്രസിഡന്റ് എൻ ശക്തൻ നടപടിയെടുക്കും. ഇന്നു തന്നെ നടപടിയുണ്ടാകും. നടപടിക്ക് കെപിസിസി നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നല്കി.
സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുമായി ആലോചിച്ച ശേഷമായിരിക്കും നടപടി. ഇന്നു തന്നെ നടപടിയുണ്ടായേക്കും.ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍ അന്യയമായി തടഞ്ഞു വെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
രാവിലെ 11ന് കോടതിയില്‍ ഹാജരാക്കും. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയില്‍ എടുത്തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.






