ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു.
മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതില്‍ ഉള്‍പ്പെടുന്നു.
ജീവിതശൈലിയിലും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കാരണം, സമീപകാലത്തായി 'ഫാറ്റി ലിവർ' (കരലില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. മദ്യപാനം മൂലമുണ്ടാകുന്നതും അല്ലാത്തതുമായ ഫാറ്റി ലിവർ ഇതില്‍ ഉള്‍പ്പെടുന്നു. അമിതവണ്ണം, പഞ്ചസാര അടങ്ങിയതും സംസ്കരിച്ചതുമായ ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, വ്യായാമക്കുറവ്, അമിതമായ മദ്യപാനം എന്നിവ കരലില്‍ കൊഴുപ്പ് അടിയുന്നതിന് പ്രധാന കാരണങ്ങളാണ്. കൂടാതെ, പ്രമേഹം, ഉയർന്ന കൊളസ്ട്രോള്‍, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം എന്നിവയും ഫാറ്റി ലിവർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന മാറ്റങ്ങളിലൂടെ സ്വാഭാവികമായിത്തന്നെ ഇത് പരിഹരിക്കാവുന്നതാണ്. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
പഞ്ചസാരയോ പാലോ ചേർക്കാത്ത ബ്ലാക്ക് കോഫി, കരള്‍ എൻസൈമുകളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും കരള്‍ ഫൈബ്രോസിസ് (liver fibrosis), കൊഴുപ്പ് അടിഞ്ഞുകൂടല്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഇലക്കറികളില്‍ ക്ലോറോഫില്‍, വിറ്റാമിൻ കെ, ഗ്ലൂട്ടത്തയോണ്‍ (glutathione) പോലുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യല്‍ പ്രക്രിയകളെ സഹായിക്കുന്നു.
മോണോഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഫെനോളുകളും ധാരാളമടങ്ങിയ എക്സ്ട്രാ വെർജിൻ ഒലീവ് ഓയില്‍, ഫാറ്റി ലിവർ (കരലില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥ) ഉള്ളവരില്‍ കരലിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
സാല്‍മണ്‍, മത്തി, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാനും, കരള്‍ കോശങ്ങളില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
വാള്‍നട്ട്, ബദാം, ഫ്ലാക്സ് സീഡുകള്‍, ചിയ സീഡ് എന്നിവയില്‍ വിറ്റാമിൻ ഇ, നാരുകള്‍, ആരോഗ്യകരമായ സസ്യജന്യ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാരുകളും സസ്യജന്യ പ്രോട്ടീനും ധാരാളമടങ്ങിയ പയർവർഗ്ഗങ്ങള്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ബെറികള്‍, മുന്തിരി, സിട്രസ് പഴങ്ങള്‍ എന്നിവയില്‍ ശക്തമായ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇവ കരള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.






