കോട്ടയം: കേരളത്തിലെ നെൽ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ സർക്കാർ തയ്യാറാവണം എന്ന് മുൻ എംഎൽഎയും കേരള കോൺഗ്രസ് (എം )സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.
വെച്ചൂർ മോഡേൺ റൈസ്മിൽ അടച്ചുപൂട്ടുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നെൽക്കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെൽക്കർഷകർക്ക് ആവശ്യമായ വിത്തും വളവും സമയത്ത് നൽകുവാൻ സർക്കാർ തയ്യാറാവണം. കർഷകർ പാടത്ത് കൊയ്തു വെക്കുന്ന നെല്ല് താമസം കൂടാതെ സംഭരിക്കുവാൻ വേണ്ട നടപടിയെടുക്കണം.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഷെയിൻ ജോസഫ് കാരക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റിയംഗം സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി.
ബ്രൈറ്റ്. വട്ടനിരപ്പേൽ, ജോസുകുട്ടി കവലക്കൽ, വക്കച്ചൻ മണ്ണത്താലില്, ബിറ്റു വൃന്ദാവൻ, ബിജു പറപ്പള്ളിൽ, വി എം റെക്സോൺ, ശ്രീജ രാജേഷ്, ജോസ് ജെയിംസ് കണ്ണന്തറ, ടോം വൈശ്യംഭാഗം, സജിമോൻ ജോസഫ് കല്ലറ എന്നിവർ പ്രസംഗിച്ചു.






