തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളും പ്രോട്ടീന്‍ പൊടികളും വില്‍ക്കുന്നത് തടയാന്‍ വ്യാപക പരിശോധനക്ക് നിര്‍ദേശം നല്കി ആരോഗ്യ മന്ത്രി കെ. മുരളീധരന്.
മലപ്പുറത്ത് എഫ് ട്യൂണ്‍ എന്ന പേരിലുള്ള ഫേസ്ക്രീം ഉപയോഗിച്ച 17കാരിക്ക് വൃക്കരോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്ളോഗര്‍മാര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശമുണ്ട്.
എല്ലാ ജില്ലകളിലും വ്യാപക പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് മന്ത്രി മുരളീധരന് നിര്‍ദ്ദേശം നല്കി. അംഗീകാരമില്ലാത്ത ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും.
മംഗലാപുരം - കാസര്‍കോട് കേന്ദ്രീകരിച്ച് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് ഓണ്‍ലൈനായി വിറ്റഴിക്കുന്നതായാണ് വിവരം.
വൃക്ക, കരള്‍, ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ക്കും സ്കിന്‍ കാന്‍സറിനും ഇത്തരം വസ്തുക്കള്‍ കാരണമാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പാകിസ്താന് വഴിയെത്തുന്ന ഇത്തരം പല വസ്തുക്കളില്‍ നിര്‍മ്മാതാക്കളുടെ പേര്, നിര്‍മ്മാണ തീയതി, കാലാവധി എന്നിയൊന്നും രേഖപ്പെടുത്താറില്ലെന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗം കണ്ടെത്തിയിരുന്നു.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറമേ പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനത്തിനുമെന്ന പേരില്‍ വ്യാജ പരസ്യം നല്കി ഗുളികകള്‍, ഓയിന്മെന്റ്, തൈലം എന്നിവ വ്യാജമായി വിറ്റവഴിക്കുന്നവരെ കണ്ടെത്തി ക്രിമിനല്‍ നടപടി സ്വീകരിക്കാനും മന്ത്രി കെ. മുരളീധരന് നിര്‍ദേശം നല്കി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം മാത്രമേ വാങ്ങി ഉപയോഗിക്കാവൂയെന്നും മന്ത്രി കെ. മുരളീധരന് അറിയിച്ചു.






