കോട്ടയം: ഏറ്റുമാനൂരിലെ ക്ലിനിക്കില്‍ നിന്ന് ഡോക്ടറെ എംഡിഎംഎയുമായി പൊലീസ് പിടികൂടി.
ഏറ്റുമാനൂരിലെ ഡയല് ഡോക്ടർ ഹോം ക്ലിനിക്കില്‍ നിന്നാണ് ഡോക്ടർ അരുണ്‍ മുരളീധരനെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.
ഡോക്ടറുടെ കൈവശത്തുനിന്ന് 0.8 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ പ്രതി ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.






