ഏറ്റുമാനൂർ: ഐ സി ഡി എസ് പ്രോജക്ടും, കാരിത്താസ് നേഴ്സിംഗ് കോളേജും സംയുക്തമായി പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനവും, അംഗൻവാടി പ്രവർത്തകർക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അങ്കണവാടികളിൽ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ റെസിപി ബ്രോഷറിന്റെ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുനിത ബിനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയാമ്മ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ശിശു വികസന പദ്ധതി ഓഫീസർ ഡോ. ആൻ ഡാർലി, സൂപ്പർവൈസർമാരായ രേഷ്മി, അഞ്ചു, ലിബിൻ, കാരിത്താസ് നേഴ്സിംഗ് കോളേജ് ട്യൂട്ടർമാരായ അനു, ബിന്ദു എന്നിവർ പ്രസംഗിച്ചു.






