കോട്ടയം: ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി.
വിമൽജിത് (19), മിലൻ പി ജോസ്(18) എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.






