എരുമേലി: ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ എരുമേലി ക്ഷേത്രത്തിലെ കുളിക്കടവ് ശുചീകരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ശുചീകരണം ജില്ലാ പൊലിസ് മേധാവി സാബു മാത്യു ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം നിയമസഭാ പരിസ്ഥിതി സമിതി സന്ദർശനം നടത്തുകയും ദിവസവും കുളിക്കടവ് വൃത്തിയാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തേടർന്നാണ് പൊലിസ് നേതൃത്വം നല്കി പഞ്ചായത്ത് ഉള്‍പ്പടെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരണം നടത്തിയത്.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി. ജോസഫ്, ഡെപ്യൂട്ടി കളക്ടർ രമ്യ, കാഞ്ഞിരപ്പള്ളി തഹസില്‍ദാർ സുനില്‍കുമാർ, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, ദേവസ്വം ബോർഡ് എഒ ശ്യാം, എക്സൈസ്, ആരോഗ്യ വകുപ്പികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്തംഗങ്ങള്‍, എൻസിസി കേഡറ്റുകള്‍, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍, എൻഎസ്എസ് വിദ്യാർഥികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങള്‍ അടക്കം നൂറുകണക്കിന് പേർ ക്ഷേത്രത്തിലെ കുളിക്കടവില്‍ ഇറങ്ങി മാലിന്യങ്ങള്‍ നീക്കി.
125 അംഗ വിശുദ്ധിസേന അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു. ഫയർഫോഴ്സ് വിഭാഗം പ്രത്യേകമായി ശുചീകരണത്തില്‍ പങ്കെടുത്തു.





