ജനീവ: ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവും മുഖാമുഖം വരുന്ന ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക
ഉദ്ഘാടന ചടങ്ങ് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും.
റോവും മുഖാമുഖം വരുന്ന ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 7.30ന് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും.
നിലവിലെ ലോക ചാമ്പ്യനാണ് ഗുകേഷ് കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജേതാവായാണ് സിന്ദറോവ് ഗുകേഷിനെ നേരിടാൻ യോഗ്യത നേടിയത്.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെ ആദ്യ ഗെയിമിൽ ആർക്കാണ് വെള്ളക്കരുക്കൾ ലഭിക്കുക എന്ന് തീരുമാനിക്കും.
ഈമാസം 24 മുതൽ ഡിസംബർ 11 വരെ ക്ലാസിക്കൽ ഫോർമാറ്റിൽ 14 റൗണ്ട് മത്സരങ്ങൾ.
ആദ്യം 7.5 പോയിന്റ് നേടുന്നയാൾ വിജയിക്കും. ആവശ്യമെങ്കിൽ ഡിസംബർ 12-ന് ടൈബ്രേക്കർ.വേദി ജനീവയിലെ ഫൗണ്ടേഷൻ മാർട്ടിൻ ബോഡ്മർ.
നിഖിലിന്റെ മികവിൽ ഓസീസിന് ജയംമെൽബൺ: ഇന്ത്യൻ വംശജന നിഖിൽ ചൗധരിയുടെ ഓൾ റൗണ്ട് പ്രകടനത്തിന്റെ മികവിൽ
ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റിന്റെ നാടകീയജയം.
ആദ്യം ബാറ്ര് ചെയ്ത ഇംഗ്ലണ്ട് 20 ഓവലറിൽ 9 വിക്കറ്ര് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടിക്കിറങ്ങിയ ഓസീസ് 7 വിക്കറ്ര് നഷ്ടത്തിൽ ഒരുപന്ത് ബാക്കി നിൽക്കെ വിജയ ലക്ഷ്യത്തിലെത്തി (191/7).
നാലാമനായി ക്രീസിലെത്തിയ നിഖിൽ ചൗധരി (38 പന്തിൽ 66) അർദ്ധ സെഞ്ച്വറിയുമായി ഓസിസിന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായി.
നേരത്തെ രണ്ട് വിക്കറ്രും നേടിയ നിഖിലാണ് കളിയിലെ താരം.സിറ്രിയെ സമനിലയിൽ തളച്ച് ഫുൾഹാംലണ്ടൻ:
ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ഫുൾഹാം 1-1ന് മാഞ്ചസ്റ്രർ സിറ്രിയെ സമനിലയിൽ തളച്ചു.
മത്സരത്തിന്റെ 16-ാം മിനിറ്റിൽ ഓസ്കാർ ബോബിന്റെ പാസിൽ നിന്ന് റോഡ്രിഗോ മുനിസ് നേടിയ ഗോളിലൂടെ സന്ദർശകരായ ഫുൾഹാം ലീഡെടുത്തു.
രണ്ടാം പകുതിയുടെ 57-ാം മിനിറ്റിൽ എലിയറ്റ് ആൻഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നേടിക്കൊടുത്തു.
നേരത്തേ ആദ്യ പകുതിയിൽ എർലിംഗ് ഹാലാൻഡ് ഫുൾഹാം വലയിൽ പന്ത് എത്തിച്ചെങ്കിലും ഫുൾഹാം ഗോൾകീപ്പർ ലെനോയെ ഫൗൾ ചെയ്തെന്ന് വിധിച്ച് വാർ ഗോൾ നിഷേധിച്ചു.
സിറ്റിക്കെതിരെ തുടർച്ചയായി 20 മത്സരങ്ങളിലെ തോൽവിക്ക് ശേഷമാണ് ഫുൾഹാം സമനില പിടിക്കുന്നത്.






