കൊച്ചി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.405 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

തൃശൂർ ചാവക്കാട് സ്വദേശി രാഹുൽ ബാബു (22) ആണ് അറസ്റ്റിലായത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പാലാരിവട്ടത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.
തൃശൂരിൽ നിന്ന് എത്തിച്ച കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് 5,500 രൂപയും പിടിച്ചെടുത്തു.
രാത്രികാലങ്ങളിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയതിന്റെ ഭാഗമായി വാഹന പരിശോധന നടത്തിവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കെ.ബി. ബിനു - സി.ഐ, ഷിഹാബുദ്ദീൻ എം.എച്ച് - എ.ഇ.ഐ (ജി), ബൈജു എം - സി.ഇ.ഒ, അരവിന്ദ് പി. വാസുദേവ് - സി.ഇ.ഒ, ധീരൂ ജെ. അറക്കൽ - സി.ഇ.ഒ എന്നിവരാണ് പട്രോളിംഗ് ടീമിലുള്ളവർ.






