ന്യൂഡല്‍ഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ അഭിപ്രായഭിന്നത ഉയർന്നതിന് പിന്നാലെ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ ഇപി ജയരാജൻ. യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരില്‍ തുടരുകയാണ്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഇപി അറിയിച്ചതായാണ് വിവരം.ആയൂർവേദ ചികിത്സ ചൂണ്ടിക്കാട്ടി അവധിക്ക് അപേക്ഷിച്ചതായും സൂചനയുണ്ട്.
അതേസമയം, കേന്ദ്ര കമ്മിറ്റി യോഗം ഡല്‍ഹിയില്‍ നടക്കുകയാണ്. സിപിഎം നേതാക്കളില്‍ ഭൂരിഭാഗവും യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, ആദ്യമായാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. എന്നാല്‍ ഇതിനിടെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത പാർട്ടിയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കള്‍ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതോടെ, പാർട്ടിക്കുള്ളിലെ അതൃപ്തി പുറത്തു വരുന്നു.






