കൂരാലി: എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് എംപാനൽ ഷൂട്ടർമാരെ നിയമിച്ചു.
അംഗീകൃത തോക്ക് ലൈസൻസുള്ള ഏഴ് ഷൂട്ടർമാരെയാണ് ഇതിനായി നിയമിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് ഉത്തരവിൻ്റെ പകർപ്പ് കൈമാറി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കെ. ആൻ്റണി കുഴിക്കാട്ടുതാഴെ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്,
അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, അസി. സെക്രട്ടറി പ്രിൻസി പി.പി., ഗ്രാമപഞ്ചായത്തംഗം എം.എസ്. മനു,
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷെഹ്ന പി.എസ്., എംപാനൽ ഷൂട്ടർ ജൂബിച്ചൻ ആൻ്റണി ആനിത്തോട്ടത്തിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.






